ട്രിപളി: ലിബിയൻ തീരത്ത് ബോട്ട് അപകടത്തിൽ മൂന്നു കുട്ടികളടക്കം 22 മാലി സ്വദേശികൾ മരിച്ചു. 61 പേരെ ലിബിയൻ തീരസേനയുടെ സഹായത്തോടെ രക്ഷിച്ചു. 83 പേരാണ് കുടിയേറ്റ സംഘത്തിലുണ്ടായിരുന്നതെന്നും ഭൂരിഭാഗവും മാലി പൗരന്മാരാണെന്നും ഐക്യരാഷ്ട്രസഭയും മാലി സർക്കാറും അറിയിച്ചു. ജൂൺ 22 മുതൽ കപ്പലിൽ കുടുങ്ങിക്കിടന്ന 61 പേരെ കരയിൽ എത്തിച്ചതായി മാലി വിദേശകാര്യ മന്ത്രാലയവും യു.എൻ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐ.ഒ.എം) അറിയിച്ചു. മുങ്ങിയോ നിർജലീകരണം കാരണമോ ആണ് 22 പേർ മരിച്ചതെന്നും ഐ.ഒ.എം വക്താവ് സഫ സെഹ്‌ലി പറഞ്ഞു. യൂറോപ്പിലേക്കുള്ള കുടിയേറ്റ വഴിയായി മാറിയിരിക്കുകയാണ് ലിബിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.