നെടുമ്പാശ്ശേരി: ‘ഓപറേഷൻ അജയി’ന്റെ ഭാഗമായി ഇസ്രായേലിൽനിന്ന് 23 മലയാളികൾകൂടി നാട്ടിലെത്തി. ശനിയാഴ്ച വൈകീട്ട് ഇൻഡിഗോ, എയർഏഷ്യ വിമാനങ്ങളിലായാണ് വന്നത്. ഡൽഹിയിൽനിന്ന് കൊച്ചിയിൽ വന്നിറങ്ങിയ ഇവരെ നോർക്കറൂട്ട്സിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
23 പേരുടെ ലിസ്റ്റാണ് നോർക്ക റൂട്ട്സിന് ലഭിച്ചിരിക്കുന്നതെങ്കിലും 17 പേർ മാത്രമേ വിമാനത്താവളത്തിലെ ഹെൽപ് ഡെസ്ക്കിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മടങ്ങിയെത്തിയവരിൽ അധികവും അരിയൽ യൂനിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥികളാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കാസർകോട്, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലക്കാരാണ് ശനിയാഴ്ച കൊച്ചിയിൽ ഇറങ്ങിയത്.
ഇസ്രായേലിൽ മലയാളികൾ സുരക്ഷിതരാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഹരിപ്പാട് സ്വദേശി അരുൺ പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും നാട്ടിലേക്ക് വരുന്നത്. ഇസ്രായേലിന്റെ തെക്കൻ ഭാഗങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമാണ് പ്രശ്നങ്ങളുള്ളത്. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് അശ്വിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.