300 റോഹിങ്ക്യക്കാരെ ഇന്തോനേഷ്യൻ തീരത്ത്​ കണ്ടെത്തി

ബാ​െന്ദ ആച്ചെ: ഇന്തോ​നേഷ്യയി​െല ആച്ചെ പ്രവിശ്യയിലെ തീരപ്രദേശത്ത്​ 300ഓളം റോഹിങ്ക്യൻ മുസ്​ലിം അഭയാർഥികളെ കണ്ടെത്തി.

ബോട്ടിൽ അഭയാർഥികൾ എത്തിയതായി തദ്ദേശവാസികളാണ്​ അധികൃതരെ അറിയിച്ചത്​. മൂന്ന്​ സംഘങ്ങളായി തിരിഞ്ഞ റോഹിങ്ക്യക്കാർക്ക്​ തദ്ദേശവാസികളാണ്​ ഭക്ഷണവും വെള്ളവും അടക്കം പ്രാഥമിക സൗകര്യങ്ങൾ നൽകിയത്​.

181 സ്​ത്രീകൾ, 100 പുരുഷന്മാർ, 14 കുട്ടികൾ എന്നിങ്ങനെയാണ്​ സംഘത്തിലുണ്ടായിരുന്നതെന്ന്​ ബാന്ദെ സക്​തി ഉപജില്ല സൈനിക കമാൻഡർ റോണി മഹേന്ദ്ര പറഞ്ഞു. തദ്ദേശവാസികളുടെ സഹായത്തോടെ താൽക്കാലിക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്​. മ്യാന്മറിൽ ​​ൈസനിക പീഡനം ഭയന്ന്​ നൂറുകണക്കിന്​ റോഹിങ്ക്യകളാണ്​ അഭയാർഥികളാകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.