കിയവ്: റഷ്യയുമായുള്ള യുദ്ധത്തിൽ പൊലിഞ്ഞ സൈനികരുടെ കണക്കുകൾ വെളിപ്പെടുത്തി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ഇതുവരെ 3000 സൈനികർ കൊല്ലപ്പെടുകയും 10,000 പേർക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. എത്രപേർ ഈ പോരാട്ടം അതിജീവിക്കുമെന്ന് പറയുക അസാധ്യമാണെന്നും സെലൻസ്കി വ്യക്തമാക്കി.
റഷ്യൻ സൈന്യം പിന്മാറിയ തലസ്ഥാനമായ കിയവിന്‍റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് 900ത്തിലധികം സിവിലിയന്മാരുടെ മൃതദേങ്ങൾ കണ്ടെടുത്തു. പലതും വെടിയുണ്ടകളേറ്റ നിലയിലാണെന്നും ഇത് പിടികൂടി കൊലപ്പെടുത്തിയതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ മണ്ണിലെ ആക്രമണത്തിന് മറുപടിയായി കിയവിൽ മിസൈൽ ആക്രമണം ശക്തമാക്കുമെന്ന റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പിനു പിന്നാലെയാണ് യുദ്ധത്തിൽ പൊലിഞ്ഞ സൈനികരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞദിവസം കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ സൈനിക പടക്കപ്പൽ മോസ്കാവ യുക്രെയൻ മിസൈലാക്രമണത്തിൽ തകർന്നിരുന്നു. എന്നാൽ, പൊട്ടിത്തെറിയെ തുടർന്ന് തീപടർന്നാണ് കപ്പൽ മുങ്ങിയതെന്ന വാദമാണ് റഷ്യ ആവർത്തിക്കുന്നത്. കിഴക്കൻ യുക്രെയ്നിലും റഷ്യ ആക്രമണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.