വ്യത്യസ്ത സംഭവങ്ങളില്‍ കഴിഞ്ഞാഴ്ച അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 32 പേര്‍

കാബൂള്‍: കഴിഞ്ഞ ഒരാഴ്ചക്കിടെ വ്യത്യസ്ത സംഭവങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത് 32 പേര്‍. അക്രമ സംഭവങ്ങളിലായി 16 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാല്‍പുര ജില്ലയിലെ നന്‍ഗര്‍ഹറില്‍ സ്‌ഫോടനത്തില്‍ ഒമ്പത് വിദ്യാര്‍ഥികളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുകയും നാലു കുട്ടികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേല്‍ക്കുയും ചെയ്തതായി പജൗക് അഫ്ഗാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഗ് മാനില്‍ അഞ്ചംഗം കുടുംബം കൊല്ലപ്പെട്ടതും കഴിഞ്ഞാഴ്ചയാണ്..

ഒരു ചെക്ക് പോയിന്റിലുണ്ടായ വെടിവെപ്പില്‍ തങ്ങളുടെ മകള്‍ കൊല്ലപ്പെട്ടതായി കാബൂളിലെ കുടുംബം പറയുന്നു. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബാല്‍ചര്‍ഗ് ജില്ലയില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മൈമാനയില്‍ സുരക്ഷാ സേനകള്‍ക്കിടയില്‍ അബദ്ധത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവവും കഴിഞ്ഞാഴ്ചയായിരുന്നു.

Tags:    
News Summary - 32 people killed in Afghanistan violence last week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.