ഹുലിയാൻ: തായ്വാനിലെ തുരങ്കത്തിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ 48 യാത്രക്കാർ മരിച്ചു. 66 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേർ തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ തായ്വാനിലെ ഹുലിയാനിൽ പ്രാദേശിക സമയം രാവിലെ 9.28നാണ് അപകടമുണ്ടായത്. 400ലധികം യാത്രക്കാരുമായി തായ്പേയിൽനിന്ന് തായ്തൂങ്ങിലേക്ക് പോകവെ ടണലിന് സമീപത്തുവെച്ച് ട്രക്കിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. പാളത്തിൽനിന്ന് അകന്നുമാറിയ നാലു കമ്പാർട്ടുമെൻറുകൾ ടണലിൽ കുടുങ്ങിക്കിടക്കുകയാണ്. കമ്പാർട്ടുമെൻറുകളുടെ വാതിൽ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അറ്റകുറ്റപ്പണി നടത്തുന്ന എൻജിനീയറിങ് ടീമിെൻറ ട്രക്കിൽ ട്രെയിൻ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി തായ്വാൻ റെയിൽവേ അറിയിച്ചു. കിഴക്കൻ തായ്വാനിലെ പ്രസിദ്ധമായ ടാരോകോ ജോർജിന് അടുത്തുള്ള മനോഹരമായ പട്ടണമാണ് ഹുലിയാൻ. വാരാന്ത്യമാഘോഷിക്കുന്ന സഞ്ചാരികളാണ് ട്രെയിനില്‍ ഭൂരിപക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.