റോം: വടക്കുകിഴക്കൻ ഇറ്റലിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 36,000-ത്തിലേറെ പേരെ വീടുകളിൽനിന്നും മാറ്റിപ്പാർപ്പിച്ചു.
വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ മുങ്ങിപ്പോയി. മണ്ണിടിഞ്ഞ് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിൽ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തി.
മേഖലയിലെ 305 ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 500 റോഡുകൾ തകർന്നു. എമിലിയ-റൊമാഗ്ന മേഖലയിലെ നഗരങ്ങളിലെ തെരുവുകൾ നദികളായി മാറിയെന്ന് പ്രദേശവാസി പറഞ്ഞു. ഫെയെൻസ് നഗരമാകെ ചെളിയിൽ മൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റോഡുകളും അടിസ്ഥാന സൗകര്യങ്ങളും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളും ചില സ്ഥലങ്ങളിൽ വർഷങ്ങളും വേണ്ടിവരുമെന്ന് ബൊലോഗ്ന മേയർ മാറ്റിയോ ലെപോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.