സിൻജിയാങ്ങിലെ തടങ്കൽപാളയങ്ങൾ ചൈന അടച്ചുപൂട്ടണമെന്ന് യു.എന്നിലെ 39 രാജ്യങ്ങൾ

ന്യൂയോർക്: സിൻജിയാങ്ങിലെ തടങ്കൽപാളയങ്ങൾ ചൈന അടച്ചുപൂട്ടണമെന്ന ആവശ്യവുമായി 39 രാജ്യങ്ങൾ രംഗത്ത്. യു.എൻ പൊതുസഭ മൂന്നാം സമിതിയിലെ രാജ്യങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മുസ് ലിം പള്ളികളും ആരാധനാ കേന്ദ്രങ്ങളും തകർക്കുന്നത് ചൈന അവസാനിപ്പിക്കണം. ബലം പ്രയോഗിച്ച് തൊഴിലെടുപ്പിക്കുന്നതും ജനസംഖ്യ നിയന്ത്രിക്കുന്നതും നിർത്തണമെന്നും രാജ്യങ്ങൾ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്ര സഭയിലെ ജർമൻ നയതന്ത്ര പ്രതിനിധി ക്രിസ്റ്റോഫ് ഹ്യൂസ്ഗെനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സിൻജിയാങ് ജനസംഖ്യയുടെ 45 ശതമാനം വരുന്ന ഉയ്ഗൂർ വിഭാഗം സാംസ്കാരികവും മതപരവും സാമ്പത്തികവുമായ വിവേചനം നേരിടുകയാണ്. മുസ് ലിം ജനസംഖ്യയിൽ ഏഴു ശതമാനത്തോളം രാഷ്ട്രീയ പുനർ വിദ്യാഭ്യാസ കേന്ദ്രത്തിൽ തടങ്കലിലാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ദശലക്ഷമോ അതിൽ കൂടുതലോ ഉയ്ഗൂർ അടക്കമുള്ള മുസ് ലിം ന്യൂനപക്ഷങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളായി തടങ്കൽ പാളയങ്ങളിലോ ജയിലുകളിലോ ആണെന്നാണ് റിപ്പോർട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.