യു.എസിൽ മാതാപിതാക്കളുടെ കൺമുന്നിൽ നാലു വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിലുണ്ടായ വെടിവെപ്പിൽ നാലു വയസ്സുകാരൻ മാതാപിതാക്കളുടെ കൺമുന്നിൽ കൊല്ലപ്പെട്ടു. ഹൈവേയിൽ കാറുകൾ പരസ്പരം മറികടന്നതുമായി ബന്ധപ്പെട്ട രോഷമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ലോസ് ഏഞ്ചൽസ് ഷെരീഫ് ഡിപാർട്മെന്‍റ് പറയുന്നു.

സംഭവത്തിൽ 29കാരനും 27കാരിയും അറസ്റ്റിലായി. ഇവരെ ലോസ് ഏഞ്ചൽസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം ലാൻകാസ്റ്ററിലെ സിയറ ഹൈവേയിലാണ് സംഭവം. കൊല്ലപ്പെട്ട കുടുംബം സഞ്ചരിച്ച കാറിനെ മറ്റൊരു കാർ വെട്ടിച്ച് മുന്നിൽ കടന്നു. പിന്നാലെ കാറിൽനിന്നും അലക്ഷ്യമായി വെടിവെക്കുകയായിരുന്നു.

മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന നാലു വയസ്സുകാരൻ കാറിന്‍റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മാതാപിതാക്കൾക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടില്ല. ‘ഇത് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല, നാളെ ഇത് നമ്മുടെ ആരുടെയും കുടംബത്തിനാകാം സംഭവിക്കുന്നത്’ -ലാൻകാസ്റ്റർ മേയർ പറഞ്ഞു.

യു.എസ്. പ്രസിഡന്‍റിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി

വില്ലിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് പുറത്ത് നിർത്തിയിട്ട വാഹനവ്യൂഹത്തിലെ എസ്‌.യു.വിയിലാണ് കാറിടിച്ചത്. കാറിൽ കയറാനായി ബൈഡൻ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. പ്രസിഡന്‍റിന് വെറും 130 അടി അകലെ വെച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട ബൈഡൻ അപകടം നടന്ന സ്ഥലത്തേക്ക് നോക്കുന്നതിന്‍റെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ അദ്ദേഹത്തെ സ്ഥലത്തുനിന്നും മാറ്റുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags:    
News Summary - 4-Year-Old Shot To Death In Front Of His Parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.