ന്യൂഡൽഹി: ദക്ഷിണകൊറിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശ നഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. മരണവും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
ദക്ഷിണകൊറിയ നഗരമായ ഗോസേസാനിൽ ഭൂചലനമുണ്ടായതായി കാലാവസ്ഥ ഏജൻസി സ്ഥിരീകരിച്ചു. ഈ വർഷമുണ്ടായ 38 ഭൂചലനങ്ങളിൽ ഏറ്റവും ശക്തമാണുണ്ടായതെന്നും കാലാവസ്ഥ ഏജൻസി വ്യക്തമാക്കി. ഭൂചലനത്തിൽ വീടുകളുടെ ജനലുകൾ തകർന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്തെ സുരക്ഷ വിലയിരുത്താൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക്ക് ഇയോൾ നിർദേശം നൽകി. ടെലികമ്യൂണിക്കേഷൻ സിസ്റ്റം, ഇലക്ട്രിക് സംവിധാനങ്ങൾ എന്നിവയും വിലയിരുത്താൻ പ്രസിഡന്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.