അഫ്​ഗാനിൽ സ്​ഫോടനം; അഞ്ച്​ സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ പരിക്ക്​

കാബൂൾ: അഫ്​ഗാനിസ്​താനിലെ പക്​തിയ പ്രവിശ്യയിലുണ്ടായ സ്​ഫോടനത്തിൽ അഞ്ച്​ സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ പരിക്കേറ്റു. റോഡരികിലുണ്ടായ സ്​ഫോടനത്തിൽ ഒരു സിവിലിയന്​ പരിക്കേറ്റതായും ടോലോ ന്യൂസ്​ റിപോർട്ട്​ ചെയ്​തു.

'പക്​തിയ പ്രവിശ്യയിലെ ഗാർദേസ്​ നഗരത്തിലുണ്ടായ സ്​ഫോടനത്തിൽ അഞ്ച്​ സുരക്ഷ ഉദ്യോഗസ്​ഥർക്കും സിവിലിയനും പരിക്കേറ്റു'- ഡെപ്യൂട്ടി ഗവർണർ അബ്​ദുൽ വാലി സാഹി പറഞ്ഞു.

സ്​ഫോടനത്തി​െൻറ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.