സംഗപ്പൂർ: രാജ്യത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 233 പുതിയ കോവിഡ് കേസുകളിൽ 59ഉം ഇന്ത്യക്കാർ. ഇതോടെ സിംഗപ്പൂര ിൽ മൊത്തം രോഗികളുടെ എണ്ണം 2,532 ആയി. എട്ടുപേരാണ് ഇതുവരെ മരണപ്പെട്ടത്.
നേരത്തെ രോഗബാധിതരായവരുമായി നേരിട്ട ോ അല്ലാതെയോ സമ്പർക്കം പുലർത്തിയവരാണ് ഇന്നലെ രോഗം കണ്ടെത്തിയവരിൽ 66 പേർ. എന്നാൽ, ബാക്കി 167 പേർക്ക് എങ്ങനെയാണ് രോഗംബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈ 167 പേരിൽ 16 പേർ മാത്രമാണ് സിംഗപ്പൂർ പൗരന്മാർ. 10 പേർ ദീർഘകാല പാസോ തൊഴിൽപാസോ ഉള്ളവരാണ്. ബാക്കി 141 പേർ വിദേശരാജ്യങ്ങളിൽനിന്ന് ജോലിക്കായി സിംഗപ്പൂരിലെത്തിയവരാണ്. ഇവർ കൂടുതലും ഡോർമിറ്ററികളിലും തൊഴിലിടങ്ങളിലും താമസിക്കുന്നവരാണെന്ന് മന്ത്രാലയം അറിയിച്ചു.
മറീന ബേ സാൻഡ്സ് പഞ്ചനക്ഷത്ര റിസോർട്ട്, മക്ഡൊണാൾഡ്, ഇന്ത്യൻ വംശജർ നടത്തുന്ന മുസ്തഫ സെൻറർ മെഗാ സ്റ്റോർ തുടങ്ങിയ ഇടങ്ങളിലും കോവിഡ് ഹോട്സ്പോട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോർമിറ്ററികളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
രോഗം പടരുന്നത് തടയാൻ മേയ് 4 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് മാത്രമേ വീടിന് പുറത്തിറങ്ങാകൂ. മാസ്‌ക് ധരിക്കാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല. തൊഴിലാളികൾ മാസ്‌ക് ധരിച്ചില്ലെങ്കിൽ ഔട്ട്‌ലെറ്റ് ഉടമകൾക്ക് പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.