ബ്രസൽസ്: കഴിഞ്ഞവർഷം ലോകത്ത് 65 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്. 2019ലേതിനേക്കാൾ 17 പേർ അധികം 2020ൽ കൊല്ലപ്പെട്ടു. 1990ലെ മാധ്യമപ്രവർത്തകരുടെ കൊലപാതക കണക്കിലെ നിരക്കിലേക്ക് ലോകം വീണ്ടും എത്തിയതായി കൊലപാതകങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിെൻറ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഫെഡറേഷൻ വെളിപ്പെടുത്തി. കരുതിക്കൂട്ടിയുള്ള അക്രമങ്ങൾ, ബോംബാക്രമണം, വെടിവെപ്പ് എന്നിങ്ങനെയാണ് കൊലപാതകങ്ങൾ അരങ്ങേറിയിട്ടുള്ളത്.
പ്രധാനമായും 16 രാജ്യങ്ങളിലാണ് മാധ്യമപ്രവർത്തകർ കൊലക്കിരയായിട്ടുള്ളത്. 1990 മുതലാണ് ഫെഡറേഷൻ, കൊലപാതകത്തിനിരയായ മാധ്യമപ്രവർത്തകരുടെ കണക്കെടുത്തു തുടങ്ങിയത്. ഇതിനകം 2,680 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന പട്ടികയിൽ മെക്സിക്കോ ആണ് മുന്നിൽ-ഐ.എഫ്.ജെ ജനറൽ സെക്രട്ടറി ആൻറണി ബെലാഞ്ചർ പറഞ്ഞു. 14 കൊലപാതകങ്ങളാണ് രാജ്യത്ത് 2020ൽ അരങ്ങേറിയത്.
അഫ്ഗാനിസ്താനിൽ 10 മരണങ്ങളുണ്ടായി. പാകിസ്താനിൽ ഒമ്പത്, ഇന്ത്യയിൽ എട്ട്, ഫിലിപ്പീൻസിലും സിറിയയിലും നാലുവീതം, നൈജീരിയ, യമൻ എന്നിവിടങ്ങളിൽ മൂന്നുവീതം. ഇറാഖ്, സൊമാലിയ, ബംഗ്ലാദേശ്, കാമറൂൺ, ഹോണ്ടുറാസ്, പരാഗ്വേ, റഷ്യ, സ്വീഡൻ എന്നിവിടങ്ങളിലും കൊലപാതകങ്ങൾ നടന്നതായി െഎ.എഫ്.ജെ ജനറൽ സെക്രട്ടറി ആൻറണി ബെലാഞ്ചർ പറഞ്ഞു. 2021 മാർച്ച് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് വിവിധ രാജ്യങ്ങളിലായി 229 മാധ്യമപ്രവർത്തകർ ജയിലിൽ കഴിയുന്നുണ്ട്. തുർക്കിയിൽ മാത്രം 67 പേർ ജയിലിലാണ്. ചൈനയിൽ 23, ഈജിപ്തിൽ 20, എറിത്രീയയിൽ 16, സൗദി അറേബ്യയിൽ 14 എന്നിങ്ങനെ പോകുന്നു തടവുകാരുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.