മൊസാംബീക് തീരത്ത് ബോട്ടുമുങ്ങി 94 മരണം

ഹരാരെ: മൊസാംബീക്കിന്റെ വടക്കൻ തീരത്ത് താൽക്കാലിക ബോട്ട് മുങ്ങി സ്ത്രീകളും കുട്ടികളുമുൾപ്പെടെ 90 ലേറെ പേർ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. ലുംഗക്കും രാജ്യത്തിന്റെ വടക്കുഭാഗത്ത് നംപുല പ്രവിശ്യയിലെ മൊസാംബീക് ദ്വീപിനും ഇടയിൽ സർവിസ് നടത്തുന്നതിനിടയിലാണ് അപകടം. 94 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്ങിനിറഞ്ഞ ബോട്ടിൽ 130 പേർ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുങ്ങിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്.

മേളയിൽ പങ്കെടുക്കാൻ പോകുന്നവരും ലുംഗയിൽ പടർന്നുപിടിച്ച കോളറ ഭയന്ന് മൊസാംബീക് ദ്വീപിലേക്ക് പലായനം ചെയ്യുന്നവരുമാണ് ബോട്ടിലുണ്ടായിരുന്നത്. കോളറ പൊട്ടിപ്പുറപ്പെട്ടെന്ന വ്യാജ സന്ദേശം പരിഭ്രാന്തി സൃഷ്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോർട്ടുണ്ട്. മൊസാംബീക്കിലും അയൽ രാജ്യങ്ങളായ സിംബാബ്‌വെയിലും മലാവിയിലും അടുത്ത മാസങ്ങളിൽ മാരകമായ കോളറ പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊസാംബീക്കിലെ പല പ്രദേശങ്ങളിലും ബോട്ടുകളിൽ മാത്രമേ എത്തിച്ചേരാനാകൂ.

Tags:    
News Summary - 94 dead after boat capsizes off Mozambique coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.