വാഷിങ്ടൺ: കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാർ അറസ്റ്റിലായി. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയാണുണ്ടായിട്ടുള്ളത്.
2019-20 കാലത്ത് 19,883 ഇന്ത്യക്കാരാണ് പിടിയിലായത്. 2020-21ൽ 30,662 പേരും 2021-22ൽ 63,927 പേരും അറസ്റ്റിലായി. ഈ വർഷം 30,010 പേർ കനേഡിയൻ അതിർത്തിയിലും 41,770 പേർ മെക്സിക്കോ അതിർത്തിയിലുമാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.