പാരീസ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അബായ സർക്കാർ സ്‌കൂളുകളിൽ നിരോധിക്കുമെന്ന് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിയെ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് പബ്ലിക് സ്കൂളുകളിൽ വലിയ കുരിശുകളോ ജൂത കിപ്പാകളോ (ജൂത തൊപ്പി) ഇസ്ലാമിക ശിരോവസ്ത്രമോ ധരിക്കുന്നത് അനുവദനീയമല്ല. ഇനി സ്‌കൂളുകളിൽ അബായ ധരിക്കാൻ കഴിയില്ല, ടി.വി ചാനലായ ടി.എഫ് വണിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിങ്ങൾ ഒരു ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ, വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഫ്രാൻസിൽ 2004-ലും 2010ലും പൊതു ഇടങ്ങളിൽ അബായ നിരോധിച്ചത് രാജ്യത്തെ അഞ്ച് ദശലക്ഷം മുസ്ലീം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. അതിനിടെ, നിരവധി മുസ്ലീം സംഘടനകളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്ത് വസ്ത്രം മതപരമായ അടയാളമായി കണക്കാനാവില്ലെന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.