കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ യു.എസ് വ്യോമ വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു മരിച്ചവരിൽ ഫുട്ബാൾ താരവും. ദേശീയ ജൂനിയർ ടീമിൽ കളിച്ചിരുന്ന 19കാരൻ സാക്കി അൻവരിയാണ് മരിച്ചതെന്ന് അഫ്ഗാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
താലിബാൻ കാബൂൾ കീഴടക്കിയതോടെ വിമാനതാവളത്തിൽ വൻ തിരിക്ക് അനുഭവപ്പെട്ടിരുന്നു. എങ്ങിനെയും വിമാനത്തിൽ കയറിപറ്റി രക്ഷപ്പെടാനുള്ള രശമത്തിലായിരുന്നു എല്ലാവരും. വിമാനത്തിൽ കയറാൻ കഴിയാത്തവർ ലാൻഡിങ് ഗിയറിലും മറ്റും തൂങ്ങിനിന്ന് യാത്ര ചെയ്യാൻ ശ്രമിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. അഫ്ഗാനിൽ നിന്ന് വന്ന വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിൽ മനുഷ്യമാംസം കണ്ടെത്തുകയും ചെയ്തിരുന്നു. വിമാനത്തിൽ നിന്ന് ആളുകൾ താഴേക്ക് വീഴുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.