കാബൂൾ: അഫ്ഗാനിസ്താനിൽ ലിറ്റർ കണക്കിന് മദ്യം ഇന്‍റലിജൻസ് ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ ഡയരക്ട്രേറ്റ് ഓഫ് ഇന്‍റലിജൻസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.
മുസ്ലീങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എപ്പോഴാണ് തെരച്ചിൽ നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല, എന്നാൽ പരിശോധനയിൽ മൂന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തതായി ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിൽ മുമ്പും മദ്യനിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇത് കൂടുതൽ കർശനമായി നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.