കാബൂൾ: അഫ്ഗാനിസ്താനിൽ സർവകലാശാലകളിൽ താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി. ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
ഹിജാബ് ധരിച്ചും ചിലർ മാസ്ക് ധരിച്ചുമാണ് കാബൂളിൽ പ്രകടനം നടത്തിയത്. താലിബാൻ ഭരണമേറ്റതിനുശേഷം വനിതകളുടെ പരസ്യ പ്രതിഷേധം അപൂർവമാണ്. കാബൂൾ സർവകലാശാലക്കുമുന്നിൽ സംഘടിക്കാനാണ് വനിതകൾ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വൻ സുരക്ഷ സന്നാഹം നിലയുറപ്പിച്ചതിനാൽ പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. താലിബാന് കീഴിൽ പെൺകുട്ടികൾ മൃതദേഹമാണെന്നും മനുഷ്യാവകാശം ഉറപ്പുവരുത്താൻ പിന്തുണക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്, സർവകലാശാലകളിൽ വനിതകൾക്ക് വിലക്കേർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.