അഫ്ഗാന്‍ സ്‌കൂളിലെ സ്‌ഫോടനം: മരണം 68 ആയി

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 68 ആയി. 195 പേര്‍ക്ക് പരിക്കേറ്റതായും കാണാതായ കുട്ടികള്‍ക്ക് വേണ്ടി ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സയ്യിദുല്‍ ശുഹദ സ്‌കൂളില്‍നിന്ന് കുട്ടികള്‍ പുറത്തുവരുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂളില്‍ മൂന്നു ഷിഫ്റ്റുകളിലായാണ് നിലവില്‍ പഠനം നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം. അതുകൊണ്ടുതന്നെ മരിച്ചവരില്‍ ഏറെയും വിദ്യാര്‍ത്ഥിനികളാണ്.

ഹസാര ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ഷിയാക്കള്‍ ഏറെ താമസിക്കുന്ന ദഷ്‌തെ ബറാച്ചി പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

താലിബാനാണ് ആക്രമണത്തിനു പിന്നിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ താലിബാന്‍ വക്താവ്, ആക്രമണത്തെ അപലപിക്കുന്നതായും വ്യക്തമാക്കി.

Tags:    
News Summary - Afghanistan school blast toll rises to 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.