ദോഹ: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാൻ ഐക്യരാഷ്ട്ര സഭ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിന് തിങ്കളാഴ്ച ദോഹയില്‍ തുടക്കമാവും. യു.എന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കുന്ന യോഗത്തിൽ അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടത്തിന് ക്ഷണമില്ല.
പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന രാജ്യത്തിന് സുസ്ഥിരമായ വഴികാണിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. 2021ല്‍ അധികാരത്തിലെത്തിയെങ്കിലും ലോകരാജ്യങ്ങളൊന്നും ഇതുവരെ താലിബാന് ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കാബൂളില്‍ അംബാസഡറെ നിയമിക്കണമെന്ന ആവശ്യം യു.എന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല.
അഫ്ഗാന് വിഷയത്തില്‍ കാലങ്ങളായി മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്കാണ് ഖത്തറില്‍ പ്രത്യേക യോഗം ചേരാന്‍ യു.എന്‍ തീരുമാനിച്ചത്. യോഗത്തിനുശേഷം മേയ് രണ്ടിന് യു.എന്‍ സെക്രട്ടറി ജനറല്‍ വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.