ലൈബീരിയയില്‍ വീണ്ടും എബോള

മൊൺറോവിയ: ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂ ക്രൂ നഗരത്തിലെ റിഡംഷന്‍ ഹോസ്പിറ്റലില്‍ 30 കാരിയായ വനിത മരിച്ചത്. എബോള ബാധിച്ചാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ലാബ് വഴി നടത്തിയ പരിശോധനയില്‍ വൈറസ് ബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലൈബീരിയയില്‍ എബോള പൂര്‍ണമായും നീക്കംചെയ്തെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും വീണ്ടും കണ്ടെത്തിയത് വൈറസിന്‍െറ ഭയാനകതയാണ് വ്യക്തമക്കുന്നതെന്നും ലൈബീരിയയിലെ എബോള നിര്‍മാര്‍ജന വിഭാഗം മേധാവി ടോള്‍ബര്‍ട്ട് നെയിന്‍സ്വാഹ് പറഞ്ഞു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള നിര്‍മാര്‍ജനം ചെയ്തതായി കഴിഞ്ഞ ജനുവരി 14ന് പ്രഖ്യാപിച്ചശേഷമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എബോള നിര്‍മാര്‍ജനം പ്രഖ്യാപിച്ച ശേഷം വീണ്ടും രണ്ടു തവണ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.