ജുബ: സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ നിര്‍ത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവും മുന്‍ വൈസ്പ്രസിഡന്‍റുമായ റീക് മാഷര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മേഖലയിലെ സുരക്ഷിതമായ രാജ്യത്തേക്ക് മാഷര്‍ പലായനം ചെയ്തതായി പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ എസ്.പി.എല്‍.എ വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, റീക് മാഷര്‍ക്ക് അഭയം നല്‍കിയ രാജ്യം ഏതാണെന്ന് വ്യക്തമായിട്ടില്ല.
ദക്ഷിണ സുഡാന്‍ രൂപവത്കരിച്ച് രണ്ടുവര്‍ഷം പിന്നിടവേ, 2013ലാണ് വൈസ് പ്രസിഡന്‍റായിരുന്ന റീക് മാഷര്‍ പ്രസിഡന്‍റ് സല്‍വാ കീറിനെതിരെ വിമത നീക്കവുമായി രംഗത്തിറങ്ങിയത്.
പിന്നാലെ, പ്രസിഡന്‍റിന്‍െറ ഗോത്രവും, വൈസ് പ്രസിഡന്‍റിന്‍െറ ഗോത്രവും പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിച്ചത് പുതുരാഷ്ട്രത്തില്‍ നിരവധി പേരുടെ കൊലപാതകത്തിനും പലായനത്തിനും കാരണമായി.
2015 ആഗസ്റ്റില്‍ അന്താരാഷ്ട്ര ഇടപെടലിനെ തുടര്‍ന്ന് ഇരുവരും സമാധാന കരാറില്‍ ഒപ്പുവെച്ചു.
തുടര്‍ന്ന് റീക് മാഷര്‍ വൈസ് പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ ഇരുവര്‍ക്കുമിടയിലെ ഭിന്നതകള്‍ രൂക്ഷമായതോടെ, റീക് മാഷറെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും പുറത്താക്കി തബന്‍ ദെങ് ഗയിയെ നിയമിച്ചിരുന്നു.
അതിനിടെ, ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ രാജ്യത്തേക്ക് 4000 അംഗ യു.എന്‍. സേനയെ തടയില്ളെന്ന് മുന്‍ നിലപാട് തിരുത്തി പ്രസിഡന്‍റ് സല്‍വാ കീര്‍ പറഞ്ഞു. യു.എന്‍. നടപടി അംഗീകരിക്കുകയില്ളെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.