റോം: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടിയോളം പേര്‍ കടുത്ത ഭക്ഷ്യക്ഷാമത്തിന്‍െറ കെടുതിയിലെന്ന് യു.എന്നിനു കീഴിലെ ലോക ഭക്ഷണ പദ്ധതി (ഡബ്ള്യൂ.എം.എഫ്) റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം കൂടുതല്‍ രൂക്ഷമായി തുടരുന്നതിനാല്‍ 2016ല്‍ പട്ടിണിയിലേക്ക് വഴുതിവീഴുന്നവര്‍ പിന്നെയും ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മലാവിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടിണിയില്‍ കഴിയുന്നത് -28 ലക്ഷം. മഡഗാസ്കര്‍ (19 ലക്ഷം), സിംബാബ്വേ (15 ലക്ഷം) എന്നിവ തൊട്ടുപിറകിലുണ്ട്. മോശം കാലാവസ്ഥയത്തെുടര്‍ന്ന് ധാന്യങ്ങളുടെ ഉല്‍പാദനം മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞതാണ് ദുരന്ത കാരണങ്ങളില്‍ പ്രധാനം. രാജ്യത്തെ മൂന്നിലൊന്ന് വരുന്ന ആറര ലക്ഷം പേര്‍ക്കും ഭക്ഷണം ലഭ്യമല്ലാത്തതിനത്തെുടര്‍ന്ന് ലെസോത്തോയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഉല്‍പാദനവും ലഭ്യതയും കുറഞ്ഞതിനത്തെുടര്‍ന്ന് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷണത്തിന്‍െറ വില ക്രമാതീതമായി ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് ചെറിയ വീടുകളില്‍ കഴിയുന്നവരെക്കുറിച്ചാണെന്നും കുട്ടികളുടെ സ്കൂള്‍ ഫീസടക്കമുള്ള മറ്റു ചെലവുകള്‍ താങ്ങാന്‍ കഴിയുന്നതിനപ്പുറമായിത്തീര്‍ന്നതായും ഡബ്ള്യൂ.എം.എഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എര്‍താരിന്‍ കസിന്‍ സാംബിയ സന്ദര്‍ശിച്ചതിനു ശേഷം പറഞ്ഞു.
പസഫിക് സമുദ്രനിരപ്പ് ചൂടുപിടിക്കുന്ന പ്രതിഭാസമായ എല്‍നിനോയുടെ തുടര്‍ച്ച ആഫ്രിക്കന്‍ മേഖലയിലും ദുരന്തം വരുത്തിവെച്ചതായാണ് കണക്കാക്കുന്നത്. തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ ഇത്യോപ്യയിലും കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ വരള്‍ച്ചയാണിപ്പോഴെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്യോപ്യയില്‍ നാലു ലക്ഷത്തോളം കുട്ടികള്‍ പോഷകക്കുറവ് അനുഭവിക്കുന്നതായും 10 ദശലക്ഷത്തിലധികം പേര്‍ക്ക് ഭക്ഷണം ലഭ്യമാക്കേണ്ടതുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.