കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ ഡി.ആർ കോംഗോയിൽ പട്ടിണി മൂലം കടുത്ത പോഷകാഹാരക്കുറവനുഭവിക്കുന്ന നാലുലക്ഷത്തോളം കുട്ടികൾ മരണത്തോടു മല്ലിടുകയാണെന്ന് യുനിസെഫ് റിപ്പോർട്ട്. ഇവരിൽ ഏറെപ്പേരും അഞ്ചുവയസ്സിൽ താഴെയുള്ളവരാണ്. അടിയന്തരസഹായം എത്തിച്ചില്ലെങ്കിൽ വൻദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും യുനിസെഫ് മുന്നറിയിപ്പു നൽകി. രണ്ടുവർഷത്തോളം നീണ്ട ആഭ്യന്തരകലഹമാണ് രാജ്യെത്ത പ്രതിസന്ധിയിലാക്കിയത്.
ഡി.ആർ കോംഗോയിലെ കാസായ് മേഖലയിലാണ് ദുരിതം ഏറ്റവും കൂടുതൽ. ആഭ്യന്തരകലഹത്തെതുടർന്ന് ആയിരങ്ങളാണ് ഇവിടെ നിന്ന് കുടിയിറക്കപ്പെട്ടത്. ആഭ്യന്തരകലഹം 14 ലക്ഷം ആളുകളെ ഭവനരഹിതരാക്കിയെന്നാണ് യു.എൻ റിപ്പോർട്ട്. ആയിരങ്ങൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കാസായ് മേഖലയിലെ സുരക്ഷപ്രശ്നങ്ങൾ അടുത്തിടെ പൂർവസ്ഥിതിയിലെത്തിയിരുന്നുവെങ്കിലും ഭക്ഷണക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.