മൊഗാദിഷു: സോമാലിയയില്‍ ആഫ്രിക്കന്‍ യൂനിയന്‍െറ സൈനിക ക്യാമ്പിനുനേരെ അല്‍ ശബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 57 പേര്‍ കൊല്ലപ്പെട്ടു. കെനിയന്‍ സൈനികരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെനിയന്‍ അതിര്‍ത്തു സമീപം കോല്‍ബിയോവില്‍ ആഫ്രിക്കന്‍ യൂനിയന്‍ മിഷണി(എ.എം.ഐ.എസ്.ഒ.എം)ന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനികത്താവളത്തിനു നേരെയാണ് വ്യാഴാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്.
സൈനിക നിലയം തങ്ങളുടെ നിയന്ത്രണത്തിലായതായി അല്‍-ശബാബ് നേതാവ് ശൈഖ് അബ്ദിയാസിസ് അബു മുസാബ് അവകാശപ്പെട്ടു. എന്നാല്‍, സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്.
ആദ്യം സൈനികത്താവളത്തിലേക്കു പോകുന്ന വഴിയില്‍ ചാവേര്‍ ട്രക് ബോംബാക്രമണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് സൈനികര്‍ക്കു നേരെ വിവിധ ദിശകളില്‍നിന്ന് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സൈന്യത്തിന്‍െറ നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. എന്നാല്‍, അല്‍ ശബാബിന്‍േറത് വ്യാജ അവകാശവാദമാണെന്ന് കെനിയന്‍ സൈന്യത്തിന്‍െറ വക്താവ് കേണല്‍ പോള്‍ ജുഗുണ പ്രതികരിച്ചു. തീവ്രവാദികളുടെ ആക്രമണത്തിന് തിരിച്ചടി നല്‍കിയതായും ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതിനു ശേഷം മാത്രമേ നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ കണക്ക് നല്‍കാനാവൂ എന്നും പോള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.