ജൊഹാനസ്ബർഗ്: ജനിച്ച് ആറു ദിവസമായ കുഞ്ഞ് മാരക രോഗമായ ഇബോളയെ അതിജീവിച്ചു. ലോകത്ത് രണ്ടാംതവണ കോംഗോ യിൽ മാരകമായി പൊട്ടിപ്പുറപ്പെട്ട ഇബോള രാജ്യത്തെ ഭീതിയിലാഴ്ത്തിരിക്കുകയാണ്. ഇൗ സന്ദർഭത്തിലാണ് വൈറസ് ബാധയുമായി ഇബോള ചികിത്സകേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞ് രോഗത്തിെൻറ പിടിയിൽനിന്ന് രക്ഷപ്രാപിച്ചുവെന്ന വാർത്ത വരുന്നത്. കുഞ്ഞിെൻറ ചിത്രമടക്കം കോംഗോ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തു. കുഞ്ഞിെൻറ അമ്മ ഇബോള ബാധയെ തുടർന്ന് പ്രസവവേളയിൽ മരണമടഞ്ഞതാണെന്നും ട്വീറ്റിൽ പറയുന്നു. ‘നവ അത്ഭുതം’ എന്നാണ് അധികൃതർ കുഞ്ഞിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.