തട്ടിക്കൊണ്ടുപോയ 21 പെണ്‍കുട്ടികളെ ബോകോ ഹറാം വിട്ടയച്ചു

ലാഗോസ്: നൈജീരിയയിലെ ഭീകരസംഘടനയായ ബോകോ ഹറാം തട്ടിക്കൊണ്ടുപോയ ചിബോകിലെ സ്കൂള്‍ പെണ്‍കുട്ടികളില്‍ 21 പേരെ വിട്ടയച്ചു. ബോകോ ഹറാം, റെഡ് ക്രോസ്, നൈജീരിയന്‍, സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറുകള്‍ എന്നിവര്‍ ചേര്‍ന്നത്തെിയ തടവുകാരെ കൈമാറല്‍ കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിട്ടയക്കപ്പെട്ടവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഭാവിയില്‍ കൈമാറപ്പെടാന്‍ സാധ്യതയുള്ളതായും നൈജീരിയന്‍ പ്രസിഡന്‍റിന്‍െറ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പെണ്‍കുട്ടികളെ വിട്ടുനല്‍കിയതിന് പകരമായി നാല് ബോകോ ഹറാം തടവുകാരെ വിട്ടയച്ചിട്ടുണ്ട്. റെഡ്ക്രോസ് വാഹനത്തിലാണ് പെണ്‍കുട്ടികളെ സര്‍ക്കാര്‍ കേന്ദ്രത്തിലത്തെിച്ചത്. 2014 ഏപ്രിലിലാണ് നൈജീരിയയിലെ വടക്കുകിഴക്കന്‍ പട്ടണമായ ചിബോകില്‍നിന്ന് 200ലധികം വരുന്ന സ്കൂള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
Tags:    
News Summary - boko haram releases 21 girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.