ചിബോക്: ആയിഷ മൂസ മൈന പഴയൊരു ബാഗ് തുറന്ന് കണ്ണീരോടെ മകൾ ഹവ്വയെ ഓർക്കുകയാണ്. വട ക്കുകിഴക്കൻ നൈജീരിയയിലെ ചിബോകിൽനിന്ന് അഞ്ചുവർഷം മുമ്പ് ബോകോ ഹറാം തീവ്രവാദി കൾ തട്ടിെക്കാണ്ടുപോയ 112 പെൺകുട്ടികളിൽ ഒരാളാണ് ഹവ്വ. അവളിപ്പോൾ ജീവനോടെയുണ്ടാകുമോ എന്നാണ് മാതാവിെൻറ സംശയം.
നൈജീരിയൻ സൈന്യത്തിെൻറ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ പട്ടിണി കിടന്നോ രോഗം വന്നോ മരിച്ചുകാണും. അല്ലെങ്കിൽ തീവ്രവാദികളുടെ ആശയങ്ങളിൽ ആകൃഷ്ടയായി അവരെ പിൻപറ്റി എവിടെയോ കഴിയുന്നുണ്ടാകും. മകൾക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പിതാവ് മൂസ മൈനക്കും വലിയ ധാരണയില്ല. മക്കളെ കാണാതായി വർഷങ്ങൾക്കുശേഷം അവരുമായി ഒന്നിക്കുന്ന മാതാപിതാക്കളെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ, അത്തരമൊരു ഭാഗ്യം തങ്ങൾക്കില്ലെന്ന് ഇരുവരും പറയുന്നു.
2014 ഏപ്രിൽ 14നാണ് ചിബോകിലെ സ്കൂൾ ആക്രമിച്ച് തീവ്രവാദികൾ 12നും 17 വയസ്സിനുമിടയിലുള്ള 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. അതിൽ 57 പേർ രക്ഷപ്പെട്ടിരുന്നു. ബോകോ ഹറാമിനെ പിഴുതെറിഞ്ഞ് പെൺകുട്ടികളെ രക്ഷപ്പെടുത്തുമെന്നായിരുന്നു പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ മുഹമ്മദ് ബുഹാരിയുടെ വാഗ്ദാനം. പറഞ്ഞതുപോലെ ബോകോ ഹറാമുമായി ചർച്ച നടത്തി 107 പെൺകുട്ടികളെ ബുഹാരി സർക്കാർ രക്ഷപ്പെടുത്തി. അവശേഷിക്കുന്ന 112 പേരെക്കുറിച്ച് ഒരു വിവരവുമില്ല. മക്കെള കാത്തിരുന്ന മാതാപിതാക്കളിൽ പലരും ആധിപൂണ്ട് മരിച്ചു.
അവശേഷിക്കുന്നവർ ജീവച്ഛവമായി ജീവിതം തള്ളിനീക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കപ്പെട്ടതായി കരുതുന്ന ബോകോ ഹറാം 2009 മുതലാണ് നൈജീരിയയിൽ ശക്തിയാർജിച്ചത്. ആക്രമണത്തിൽ ഇതുവരെയായി 27,000 ആളുകളെ കൊന്നൊടുക്കി. 20 ലക്ഷത്തിലേറെ ആളുകൾക്ക് വീടുകൾ ഒഴിയേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.