ബുജുംബുറ: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ(െഎ.സി.സി)നിന്ന് ആഫ്രിക്കൻരാജ്യമായ ബുറുണ്ടി പിന്മാറി. വെള്ളിയാഴ്ചയോടെ അംഗത്വം പിൻവലിക്കുന്ന നടപടികൾ പൂർത്തിയായതായി യു.എൻ വക്താവ് അറിയിച്ചു. ഇതോടെ െഎ.സി.സിയിൽനിന്ന് പിൻവാങ്ങുന്ന ആദ്യരാജ്യമായി മാറി ബുറുണ്ടി.
അന്താരാഷ്ട്ര നീതിന്യായ കോടതി ആഫ്രിക്കൻകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുകാണിച്ച് ബുറുണ്ടി, ഗാംബിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് അംഗത്വം പിൻവലിക്കാനായി ശ്രമം നടത്തിയത്.
എന്നാൽ, ദക്ഷിണാഫ്രിക്കയും ഗാംബിയയും ഇതിൽനിന്ന് പിൻവാങ്ങി. അംഗത്വം പിൻവലിക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറാൻ തയാറല്ലെന്നുകാണിച്ച് ബുറുണ്ടി മൂന്നോട്ടുനീങ്ങുകയായിരുന്നു. 2015ൽ പീറെ എൻകുരുൻസിസാ വീണ്ടും അധികാരത്തിൽ വന്നതുമുതൽ ബുറുണ്ടി രാഷ്ട്രീയപ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.