െകെറോ: ഇൗജിപ്തിൽ 3,700 വർഷം പഴക്കമുള്ള പിരമിഡിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇൗജിപ്ഷ്യൻ ഖനനസംഘം കണ്ടെത്തിയ പിരമിഡ് 13ാം രാജവംശത്തിലുള്ളതാണെന്നാണ് കരുതുന്നത്. നെക്രോപൊളിസിലെ സ്നെെഫറു രാജാവിെൻറ പിരമിഡിെൻറ സമീപത്തുനിന്നാണ് പുതിയ പിരമിഡ് കണ്ടെത്തിയതെന്ന് ആൻഷ്യൻറ് ഇൗജിപ്ഷ്യൻ ആൻറിക്വിറ്റീസ് സെക്ടർ മേധാവി മഹ്മൂദ് അഫിഫി പറഞ്ഞു.
ഇടനാഴിയടക്കമുള്ള പിരമിഡിെൻറ ഉൾഭാഗത്തിെൻറ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നിരപ്പായ വശങ്ങളുള്ള പിരമിഡ് നിർമിക്കാനുള്ള ആദ്യ ശ്രമമാണ് പിരമിഡിെൻറ വശങ്ങളിലെ വളവ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. രാജ്യസദസ്യരുടെയും ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയും ശവസംസ്കാര സ്ഥലമായിരുന്നു നെക്രോപൊളിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.