നെയ്റോബി: തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ സന്നദ്ധപ്രവർത്തകയെ 18 മാസത്തിനുശേഷം മോചിപ്പിച്ചു. സിൽവിയ റൊമാനോ(25)യെയാണ് സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിന് സമീപംവെച്ച് മോചിപ്പിച്ചത്.
കെനിയയുടെ തെക്കുകിഴക്കൻ തീരത്തിനടുത്തുള്ള ചകാമ ഗ്രാമത്തിലെ അനാഥാലയത്തിൽ ജോലി ചെയ്തിരുന്ന സിൽവിയ റൊമാനോയെ 2018 നവംബർ 20നാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയവരെ കുറിച്ചോ കാരണത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
തുർക്കി, സൊമാലിയൻ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇറ്റാലിയൻ വിദേശ രഹസ്യാന്വേഷണ വിഭാഗം മൊഗാദിഷുവിൽ നിന്ന് 30 കിലോമീറ്റർ അകലെ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് ഇറ്റാലിയൻ വാർത്ത ഏജൻസി എ.എൻ.എസ്.എ റിപ്പോർട്ട് ചെയ്തു. സിൽവിയ റൊമാനോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇറ്റാലിയൻ പാർലമെൻറ് സുരക്ഷ സമിതി തലവൻ റാഫേൽ വോൾപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.