കിങ്സ്റ്റൺ: കരീബിയൻ രാജ്യമായ ജമൈക്കയിൽ സവിശേഷ തിരിച്ചറിയൽ കാർഡ് (നാഷനൽ ഐഡൻറിഫിക്കേഷൻ സിസ്റ്റം) ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കി സുപ്രീംകോടതി റദ്ദാക്കി. ഇതിന് ആധാരമാക്കിയത് ആധാർ കേസിൽ ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ്.
2017ൽ നാഷനൽ ഐഡൻറിഫിക്കേഷൻ ആൻഡ് രജിസ്ട്രേഷൻ ആക്ട് എന്ന നിയമത്തിലൂടെ നടപ്പാക്കാൻ തീരുമാനിച്ച സവിശേഷ തിരിച്ചറിയൽ സംവിധാനമാണ് മൂന്നംഗ ജമൈക്കൻ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ബ്രയാൻ സൈക്സ്, ജസ്റ്റിസുമാരായ ഡേവിഡ് ബാറ്റ്സ്, ലിസ പാൽമർ ഹാമിൽട്ടൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതിൽ ജസ്റ്റിസുമാരായ സൈക്സും ബാറ്റ്സും ഇന്ത്യൻ സുപ്രീംകോടതിയുടെ ആധാർ കേസിലെ വിധി, പ്രത്യേകിച്ച് ജസ്റ്റിസ് ചന്ദ്രചൂഡിെൻറ വിയോജന കുറിപ്പ് തങ്ങളുടെ വിധികളിൽ വിശദമായി പ്രതിപാദിച്ചു.
സമാനമായ വിവരങ്ങൾ നേരത്തേതന്നെ ഭരണകൂടത്തിെൻറ കൈവശമുള്ളതുകൊണ്ട് ഇനിയും വിശദമായ വിവര ശേഖരം നടത്തുന്നത് നിയമവിധേയമാണ് എന്ന പൊതുധാരണ ശരിയല്ലെന്ന ചന്ദ്രചൂഡിെൻറ നിരീക്ഷണം ജസ്റ്റിസ് സൈക്സ് എടുത്തുപറഞ്ഞു. സ്വകാര്യ കമ്പനികൾക്ക് ആധാർ നമ്പറുകൾ ഉപയോഗിക്കാൻ അവസരം നൽകുന്നത് ശരിയല്ലെന്ന ചന്ദ്രചൂഡിെൻറ നിരീക്ഷണം ജസ്റ്റിസ് ബാറ്റ്സ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.