നൈജീരിയയിൽ ഇരട്ട ചാവേർ സ്​ഫോടനം: 10 മരണം 

കാനോ: നൈജീരിയയിൽ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 52 പേർക്ക്​ പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ മൈദുഗുരിയിലെ മാർക്കറ്റിൽ തിരക്കുള്ള സമയത്തായിരുന്നു സ്​ഫോടനം. 13നും 15നും ഇടയിലുള്ള പെൺകുട്ടികളായിരുന്നു ചാവേറുകളെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. ആദ്യ സ്​ഫോടനത്തിന്​ തൊട്ടു പിന്നാലെയായിരുന്നു രണ്ടാമത്തെ സ്​ഫോടനം. കഴിഞ്ഞവർഷം നവംബർ 15ന്​ മൈദുഗുരി നഗരത്തിനടുത്തുള്ള മുനയിൽ ചാവേർ സ്​ഫോടനത്തിൽ 12പേർ കൊല്ലപ്പെട്ടിരുന്നു. അന്ന്​ രണ്ടു സ്​ത്രീകളും രണ്ടു പുരുഷന്മാരുമാണ്​ ചാവേറുകളായത്​. 
 

Tags:    
News Summary - At Least 12 Killed in Suicide Bomb Attacks in Nigeria-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.