ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ രൂക്ഷമായ വംശീയ ഏറ്റുമുട്ടലുകളിൽ സൈനികരടക ്കം 40 പേർ കൊല്ലപ്പെട്ടു. മധ്യ മാലിയിൽ ഫുലാനി വിഭാഗക്കാർ വസിക്കുന്ന ഒഗോസഗൗവി ൽ വ്യാ ഴാഴ്ചയും വെള്ളിയാഴ്ചയുമായി ഉണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 30ഓളം വരുന്ന സായുധസംഘമാണ് ആക്രമണം നടത്തിയതെന്ന് ഗ്രാമത്തലവൻ അലി ഉസ്മാനെ ബാരി അറിയിച്ചു.
കുടിലുകളും കാലിസമ്പത്തും തീയിട്ടു നശിപ്പിക്കുകയും കാലികളെ മോഷ്ടിക്കുകയും ചെയ്െതന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമികളെ സർക്കാർ സേന തിരഞ്ഞുെകാണ്ടിരിക്കുകയാണെന്നും അലി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാർച്ചിൽ ഒഗോസഗൗവിൽ ദോഗോൾ റെബലുകൾ നടത്തിയ ആക്രമണത്തിൽ 160 ഫുലാനി വംശജർ മരിച്ചിരുന്നു.
മധ്യ ഗാഓ മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ മറ്റൊരു സംഭവത്തിൽ എട്ടു മാലി സൈനികർ കെല്ലപ്പെട്ടതായി സൈനികവൃത്തങ്ങൾ അറിയിച്ചു. മൊണ്ടാരോയിലും ഒരു സൈനികൻ കൊല്ലപ്പെട്ടിട്ടുണ്ട്.
2012 മുതൽ സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലുകൾകൊണ്ട് കലുഷിതമാണ് മാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.