മൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിലുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ 13 മരണം. 16ലേറെ പേർക്ക് പരിക്കേറ്റു. ഇതിനിടയിൽ കനത്ത വെടിവെപ്പുമുണ്ടായി. തലസ്ഥാന നഗരിയിലെ തിരക്കേറിയ നാസ ഹബ്ലൂദ് ഹോട്ടലിന് പുറത്താണ് ആദ്യം കാർ ബോംബ് സ്ഫോടനമുണ്ടായത്. മിനിറ്റുകൾ കഴിഞ്ഞ് സമീപത്ത് മറ്റൊരു സ്ഫോടനമുണ്ടായി. ഹോട്ടലിനകത്ത് കനത്ത വെടിവെപ്പ് നടന്നതായി ക്യാപ്റ്റൻ മുഹമ്മദ് ഹുസൈൻ പറഞ്ഞു.
പ്രസിഡൻറിെൻറ കൊട്ടാരത്തിന് വളരെ അടുത്താണ് ഹോട്ടൽ. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഉന്നതരാണ് ഇവിടെ എത്താറുള്ളത്. ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും മുൻ സാമാജികനും മരിച്ചവരിൽപെടുന്നു. അൽശബാബ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.
തങ്ങളുടെ അംഗങ്ങൾ ഹോട്ടലിനകത്തുണ്ടെന്ന് അൽശബാബ് വൃത്തങ്ങൾ പറഞ്ഞു. മൊഗാദിശുവിലെ തിരക്കേറിയ റോഡിൽ 350 പേരുടെ മരണത്തിന് ഇടയാക്കിയ ട്രക്ക് ബോംബ് സ്ഫോടനം നടന്ന് ദിവസങ്ങൾക്കുശേഷമാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.