കൈറോ: െഎ.എസ് നേതാവ് അബൂബക്കർ അൽ ബഗ്ദാദി മരിച്ചിട്ടില്ലേ? ബഗ്ദാദിയുടെ പുതിയ ശബ്ദരേഖ െഎ.എസ് പുറത്തുവിട്ടേതാടെ സംശയം ഉയരുന്നത് സ്വാഭാവികം. 55 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ െഎ.എസിെൻറ അധീനമേഖലകൾ നഷ്ടപ്പെട്ട കാര്യം സമ്മതിക്കുന്നുണ്ട്.
എന്നാൽ, അത് ദൈവത്തിെൻറ പരീക്ഷണമാണെന്നും എല്ലാവരും ഒരുമിച്ചുനിൽക്കേണ്ടത് ആവശ്യമാണെന്നും പറയുന്നു. ശബ്ദം ബഗ്ദാദിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞവർഷം മേയിൽ സിറിയൻ നഗരമായ റഖയിലെ ഉൾപ്രദേശത്ത് റഷ്യൻ വ്യോമാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടൂവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2017ലാണ് ഇതിനുമുമ്പ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.