അബുജ: ബോക്കോഹറാം തീവ്രവാദികൾ തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. മൂന്ന് വർഷം മുമ്പ് നൈജീരിയയുടെ വടക്ക്-കിഴക്കൻ മേഖലയിൽ നിന്ന് 276 പെൺകുട്ടികളെ ബോക്കോഹറാം തട്ടിെകാണ്ട് പോയിരുന്നു. ഇവരിൽ നിന്ന് 82 പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നതെന്ന് നൈജീരിയ അറിയിച്ചു. പെൺകുട്ടികളെ മോചിപ്പിച്ചത് സ്ഥിരീകരിച്ചുള്ള പ്രസ്താവന പ്രസിഡൻറ് മുഹമ്മദു ബുഹാരി പുറത്തിറക്കി.
നൈജീരിയൻ സർക്കാറും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് പെൺകുട്ടികളെ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ വിട്ടുകൊടുത്തോയെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. എകദേശം 195 പെൺകുട്ടികൾ ഇപ്പോഴും ബോക്കോഹറാമിെൻറ തടവിലാണ്.
തീവ്രവാദികളിൽ നിന്ന് മോചിപ്പിച്ച പെൺകുട്ടികൾ നിലവിൽ നൈജീരിയൻ സൈന്യത്തിെൻറ സംരക്ഷണത്തിലാണ്. കാമറോൺ അതിർത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ് ഇവർ ഇപ്പോഴുള്ളതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.