ലാഗോസ്: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്ഥാനത്തി െൻറ തലസ്ഥാനനഗരമായ മൈദുഗുരിയിൽ ഫുട്ബാൾ കണ്ടുകൊണ്ടിരുന്നവർക്കിടയിൽ മൂന്നു ചാവേറുകൾ ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേറുകളിൽ ഒരാളെ കെട്ടിട ഉടമ പുറത്ത് തടഞ്ഞുനിർത്തിയത് കൂടുതൽ ദുരന്തമൊഴിവാക്കി. ഒമ്പതു പേർ സംഭവസ്ഥലത്തും അവശേഷിച്ചവർ ആശുപത്രിയിലുമാണ് മരിച്ചത്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഭീകരസംഘടനയായ ബോകോ ഹറാം ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.