ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി 239 അഭയാര്‍ഥികള്‍ മരിച്ചു

റോം: ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി 239  അഭയാര്‍ഥികള്‍ മരിച്ചതായി യു.എന്‍.എച്ച്.സി.ആര്‍ അറിയിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് നൂറുകണക്കിന്  അഭയാര്‍ഥികളുമായി ഇറ്റലി ലക്ഷ്യം വെച്ച് സഞ്ചരിക്കുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.

29 പേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് അറിയിച്ചു.  മരിച്ചവരില്‍ 20 സ്ത്രീകളും ആറ് കുട്ടികളുമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് കുതിച്ചത്തെിയപ്പോഴേക്കും ആളുകള്‍ വെള്ളത്തിനടിയിലായിരുന്നു.

 മൂന്നു കുട്ടികളുടേതുള്‍പ്പെടെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ 4220 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായാണ് യു.എന്‍ കണക്ക്. 2015ല്‍ 3777 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

 

Tags:    
News Summary - refugee boat sink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.