കിഗാലി: മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റുവാണ്ടൻ പാട്രിയോട്രിക് ഫ്രണ്ടിെൻറ പോൾ കഗാമെക്ക് ചരിത്ര വിജയം. 80 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 98.66 ശതമാനം വോട്ടുകൾ നേടിയാണ് ഇൗ 59കാരൻ മൂന്നാമൂഴം ഉറപ്പിച്ചത്. 17 വർഷമായി റുവാണ്ടയിൽ അധികാരം തുടരുകയാണ് കഗാമെ.
1994ൽ എട്ടുലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട വംശഹത്യക്കുശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്കും സമാധാനത്തിെൻറ പാതയിലേക്കും നയിക്കുന്നതിൽ ഇദ്ദേഹം സ്വീകരിച്ച നിലപാടുകൾ ആഗോളവ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.
സ്വതന്ത്ര മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തിയതായും വിമർശനമുയർന്നു. വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് അദ്ദേഹത്തിെൻറ തകർപ്പൻ ജയമെന്നാണ് വിലയിരുത്തൽ. ഏഴുവർഷമാണ് ഭരണ കാലാവധി. രാജ്യത്ത് സാമ്പത്തിക സുസ്ഥിരതക്കായി ശ്രമം തുടരുമെന്ന് വിജയപ്രഖ്യാപനത്തിനുശേഷം കഗാമെ അറിയിച്ചു. 2010ൽ 93 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.