െജാഹാനസ്ബർഗ്: പ്രസിഡൻറിെൻറ മാപ്പു ലഭിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിക് ടയർ ഇൻകാബിർ ഉമുഹോസയെ തടവിൽ നിന്ന് വിട്ടയച്ചു. ഒപ്പം സംഗീതജ്ഞൻ കിസിതോ മിഹിഗോ ഉൾപ്പെടെ 2140 തടവുകാരെയും
മോചിപ്പിച്ചു. ഇവരെ വിട്ടയക്കാൻ പ്രസിഡൻറ് പോൾ കാഗാമെ നിർദേശം നൽകുകയായിരുന്നു.
മോചനത്തിെൻറ കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ വിട്ടയക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിെൻറ അപ്രതീക്ഷിത നടപടി. 2010ലാണ് ഉമുഹോസ അറസ്റ്റിലായത്. നെതർലൻറഡ്സിൽ ഒളിവുജീവിതം നയിക്കുകയായിരുന്ന ഇവർ 2010ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തിരിച്ചെത്തിയത്. 2012ൽ ഇവർക്കെതിരെ രാജ്യദ്രോഹം,ഭീകരപ്രവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി 10 വർഷം തടവിനു ശിക്ഷിച്ചു. 1994ലെ വംശഹത്യയെകുറിച്ച് സർക്കാരിെൻറ വാദങ്ങൾ ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയായിണിതു വിലയിരുത്തപ്പെട്ടത്.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് കുറ്റംചുമത്തിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചിരുന്നു. പ്രസിഡൻറിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് മിഹിഗോയെ 2015ൽ 10 വർഷം തടവിനു ശിക്ഷിച്ചത്.
എതിർക്കുന്നവരെ അടിച്ചമർത്തുകയാണ് റുവാണ്ടൻ സർക്കാറെന്ന് മനുഷ്യാവകാശ സംഘങ്ങൾ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.