അബുജ: 1990ൽ നൈജീരിയയിലെ ഒഗോണി വംശജരുടെ കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളിലെ കോർപറേറ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ ആംനസ്റ്റി ഇൻറർനാഷനൽ പുറത്തുവിട്ടു. മൾട്ടിനാഷനൽ എണ്ണവ്യവസായ കമ്പനിയായ റോയൽ ഡച്ച് ഷെല്ലിെൻറ അഭ്യർഥനപ്രകാരമാണ് നൈജീരിയൻ സൈന്യം കൂട്ടക്കൊലകളും അതിക്രമങ്ങളും നടത്തിയതെന്നാണ് വ്യക്തമായിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെതന്നെ ആഭ്യന്തര രേഖകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് ഒരു കാലത്ത് ലോകം ശ്രദ്ധിച്ച സംഭവത്തിെൻറ ചുരുളഴിച്ചിരിക്കുന്നത്. നൈജീരിയൻ വിപ്ലകാരി കെൻ സാരോ വിവയുടെ നേതൃത്വത്തിലാണ് ഒഗോണി വംശജരുടെ അതിജീവന സമരം നടന്നത്. കമ്പനിയുടെ പ്രവർത്തനങ്ങൾ ഒഗോണികളുടെ ഭൂമിയെ നശിപ്പിക്കുമെന്നായതോടെയാണ് ഇവർ സമരത്തിനിറങ്ങിയത്. എന്നാൽ, നൈജീരിയൻ സൈന്യത്തിെൻറ സഹായം തേടി ഇവരെ അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനായി സൈനിക നേതൃത്വവും കമ്പനിയും യോഗം ചേർന്നതിെൻറ രേഖകൾ ആംനസ്റ്റിക്ക് ലഭിച്ചിട്ടുണ്ട്. സമരത്തെ തുടർന്ന് 1993ൽ സുരക്ഷ കാരണങ്ങൾ പറഞ്ഞ് കമ്പനി പ്രവർത്തനം നിർത്തിവെച്ചു. എന്നാൽ, വീണ്ടും പ്രവർത്തനം പുനരാരംഭിക്കാൻ സഹായിക്കാനും ഒഗോണി സമരം അവസാനിപ്പിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടു. തുടർന്ന് സൈന്യത്തിെൻറ സംരക്ഷണത്തിലെത്തിയ കമ്പനി കോൺട്രാക്ടർമാർ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ആയിരത്തിലേറെ പേരെ സൈന്യം കൊന്നൊടുക്കി.
സംഭവത്തിൽ മുപ്പതിനായിരത്തിലേറെ പേർക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും കൊടുംപീഡനത്തിനും ഇരയായി. ഇതിനെല്ലാം സാമ്പത്തികവും മറ്റുമായ സഹായങ്ങൾ കമ്പനി ചെയ്തതായി വെളിപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു. പിന്നീട് കെൻ സാരോ വിവയടക്കമുള്ളവരെ കള്ളക്കേസിൽപെടുത്തി ജയിലിലടച്ചു. തുടർന്ന് കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചാർത്തി 1995 നവംബറിൽ അദ്ദേഹമടക്കം ഏട്ടു പേരെ തൂക്കിക്കൊല്ലുകയായിരുന്നു. ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് വലിയ പ്രതിഷേധം വിളിച്ചുവരുത്തിയ സംഭവത്തെ മിക്ക ലോകരാജ്യങ്ങളും അപലപിച്ചിരുന്നു. ആംനസ്റ്റിയുടെ ആരോപണങ്ങൾ കള്ളവും കെട്ടിച്ചമച്ചതുമാണെന്ന് കഴിഞ്ഞ ദിവസം ഷെൽ കമ്പനി പ്രതികരിച്ചു. നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയാണ് റോയൽ ഡച്ച് ഷെൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.