ഖാർത്തൂം: 20ലേറെ വർഷത്തിനു ശേഷം സുഡാന് യ.എസിൽ ആദ്യമായി അംബാസഡർ. മുതിർന്ന നയതന്ത്ര പ്രതിനിധിയായ നൂറുൽദീൻ സാത്തിയെയാണ് വാഷിങ്ടൺ ഡി.സിയിലെ അംബാസഡറായി വിദേശകാര്യമന്ത്രാലയം ശുപാർശ ചെയ്തത്. അദ്ദേഹത്തിെൻറ നാമനിർദേശം യു.എസ് അംഗീകരിച്ചു.
1990കളിൽ ഫ്രഞ്ച് അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട് സാത്തി. ഡെമോക്രാറ്റിക് കോംഗോ, റുവാണ്ട എന്നീ രാജ്യങ്ങളിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള യു.എൻ ദൗത്യസംഘത്തിലും അംഗമായിരുന്നു. സു
ഡാനിൽ ഉമർ അൽ ബഷീറിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം നിലവിൽ വന്ന സർക്കാർ യു.എസുമായി ബന്ധം പുനസ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദക് വാഷിങ്ടൺ സന്ദർശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലും തമ്മിൽ അംബാസഡർമാരെ പുനസ്ഥാപിക്കുമെന്ന് അന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചിരുന്നു.
ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നുവെന്നാരോപിച്ച് യു.എസ് ഭരണകൂടം 1993ൽ സുഡാനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.