അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഇരട്ട ചാവേറാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ബോകോഹറാം തീവ്രവാദികളുടെ വിഹാരേകന്ദ്രമായിരുന്ന ഇവിടെനിന്ന് സുരക്ഷ കണക്കിലെടുത്ത് തദ്ദേശവാസികളെ ഒഴിപ്പിച്ചിരുന്നു. അവരോട് മടങ്ങിയെത്താൻ സൈനിക മേധാവി ആഹ്വാനം ചെയ്തയുടനാണ് ആക്രമണം. ബോർണോ പ്രവിശ്യയിലെ ദംപോവയിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് പിന്നിൽ ബോകോഹറാം തീവ്രവാദികളാണെന്ന് കരുതുന്നു. ബോർണോ, ഛാദ് പ്രവിശ്യകളിൽ ബോകോഹറാമിനെ തുരത്താൻ കഴിഞ്ഞ നാലുമാസമായി സൈന്യം ഒാപറേഷൻ തുടരുകയാണ്. പ്രവിശ്യയിലെ ശുവാരി, അബചരി നഗരങ്ങളിൽ ഇൗദ് ആഘോഷിച്ചവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ചാവേറാക്രമണത്തിനു പിന്നാലെ റോക്കറ്റാക്രമണവും നടന്നു. രാജ്യത്ത് ഒമ്പതു വർഷമായി തുടരുന്ന ബോകോഹറാമിെൻറ ആക്രമണത്തെ തുടർന്ന് 17 ലക്ഷം ആളുകൾ സ്വന്തം വീട് വിട്ടുപോകാൻ നിർബന്ധിതരായെന്നാണ് യു.എൻ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.