പോർേട്ടാ നോവ: 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണ കപ്പൽ കാണാതായി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നാണ് എം.ടി മരീൻ എകസ്പ്രസ് എന്ന കപ്പൽ കാണാതായിരിക്കുന്നത്. കടൽ കൊള്ളക്കാർ കപ്പൽ തടിയെടുത്തുവെന്ന് സംശയമുണ്ട്. ഇതേ സ്ഥലത്ത് ഒരു മാസം മുമ്പ് മറ്റൊരു കപ്പലും സമാനമായ സാഹചര്യത്തിൽ കാണാതായിരുന്നു.
ജനുവരി 31ന് 6.30നാണ് ബെനിൻ സമുദ്രാതിർത്തിയിലേക്ക് കപ്പൽ പ്രവേശിച്ചത്. പിറ്റേ ദിവസം കപ്പൽ കാണാതാവുകയായിരുന്നു. പനാമയിൽ രജിസ്റ്റർ കപ്പലിൽ 52 കോടിയുടെ ഇന്ധനമാണ് ഉണ്ടായിരുന്നത്.
മുംബൈയിലെ അന്ധേരിയിലുള്ള ഇൗസ്റ്റ് ആംഗ്ലോ ഇൗസ്റ്റേൺ ഷിപ്പ് മാനേജ്മെൻറിലെ ജീവനക്കാരാണ് കപ്പലിനെ നിയന്ത്രിച്ചിരുന്നത്. ലോകത്താകമാനം 900 കപ്പലുകൾക്ക് ഇവർ ജീവനക്കാരെ നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.