തൂനിസ്: ഉത്തരാഫ്രിക്കൻ രാജ്യമായ തുനീഷ്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരെ പ്രക്ഷോഭം. തിങ്കളാഴ്ച രാജ്യത്തെ വിവിധ പട്ടണങ്ങളിൽ അരങ്ങേറിയ പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും െചയ്തതായി തുനീഷ്യൻ വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിൽ പരിക്ക് പറ്റിയതല്ല മരണകാരണമെന്നും ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സുരക്ഷസേനയുടെ നടപടിക്കിടെ പരിക്കേറ്റതാണ് മരണകാരണമെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ ആരോപിച്ചു. ജനുവരി ഒന്നുമുതൽ നിലവിൽ വന്ന ചെലവുചുരുക്കൽ പരിഷ്കാരങ്ങളാണ് അറബ് വസന്തത്തിന് തുടക്കം കുറിക്കപ്പെട്ട തുനീഷ്യയെ വീണ്ടും പ്രക്ഷോഭത്തിലേക്ക് നയിച്ചത്. തലസ്ഥാനമായ തൂനിസിലും മറ്റു പട്ടണങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.