കമ്പാല: യു.എസിെൻറ കോഴ ആരോപണത്തെ തുടർന്ന് യുഗാണ്ട വിദേശകാര്യ മന്ത്രി സാം ഗുേട്ടസ രാജിസന്നദ്ധത അറിയിച്ചു. യു.എൻ ജനറൽ അസംബ്ലി പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ അദ്ദേഹം കോഴ വാങ്ങിയെന്നാണ് യു.എസ് ആരോപിച്ചത്. മുൻ ഹോേങ്കാങ് ആഭ്യന്തര സെക്രട്ടറി ചി പിങ് പാട്രിക് ഹോ വിദേശ അഴിമതി നിരോധന നിയമപ്രകാരം കഴിഞ്ഞദിവസം ന്യൂയോർക്കിൽ അറസ്റ്റിലായിരുന്നു. പാട്രിക് ഹോയാണ് ഗുേട്ടസക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഗുേട്ടസ 5,00,000 യു.എസ് ഡോളർ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ചൈനീസ് ഉൗർജ കമ്പനിക്ക് അമിത ലാഭമുണ്ടാക്കാൻ കൂട്ടുനിൽക്കാനായി കൈക്കൂലി വാങ്ങിയതായി അഭിഭാഷകൻ പറഞ്ഞു. യുഗാണ്ടയുടെ മുഖം സംരക്ഷിക്കുന്നതിനായി ഗുേട്ടസ രാജിവെക്കണമെന്ന് യുഗാണ്ട നിയമനിർമാതാവ് മോസസ് അഡോം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗുേട്ടസ കോഴ ആരോപണം നിരസിച്ചു. യുഗാണ്ടയിലെ സമ്പന്ന ബിസിനസുകാരിൽ ഒരാളാണ് ഗുേട്ടസ. യുഗാണ്ടൻ പ്രസിഡൻറ് യൊവേരി മുസേവേനിയുമായി ഗുേട്ടസക്ക് അടുത്ത ബന്ധമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.