ലണ്ടൻ: ബ്രിട്ടനിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കാമെന്ന് ഇന്ത്യയും പകരം യുവ പ്രഫഷനലുകൾക്കായി വർഷത്തിൽ 3000 വിസ അനുവദിക്കാൻ ബ്രിട്ടനും തയാറായി. ഇതുസംബന്ധിച്ച് ധാരണപത്രത്തിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ഇന്ത്യ-ബ്രിട്ടൻ കുടിയേറ്റ ഉടമ്പടിയുെട ഭാഗമായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഉഭയകക്ഷി ബന്ധത്തിൽ പുതുയുഗം തുറക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒാൺലൈനിലൂടെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജോൺസെൻറ പ്രതികരണം. 2030 ഒാടുകൂടി ഇന്ത്യയുമായി ആരോഗ്യം, വ്യാപാരം, വിദ്യാഭ്യാസം, ശാസ്ത്രസാേങ്കതികം, കാലാവസ്ഥ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്നും ജോൺസൺ പറഞ്ഞു.
ഇന്ത്യയും ബ്രിട്ടനും പൊതുവായ പല മൂല്യങ്ങളും പങ്കുവെക്കുന്ന രാജ്യമാണ്. ബ്രിട്ടൻ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും. രണ്ടു രാജ്യങ്ങളും കോമൺവെൽത്തിലെ അംഗങ്ങളുമാണ്. ഇരു രാജ്യങ്ങളിലെ ജനങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത 10 വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുമെന്നും -ബോറിസ് ജോൺസ് കൂട്ടിച്ചേർത്തു.
ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധത്തിൽ വൻകുതിച്ചുചാട്ടമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒാഫിസ് ചർച്ചക്കുശേഷം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുമായി ഇങ്ങനെെയാരു കരാറിൽ ഏർപ്പെടുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യവും ബ്രിട്ടനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.