സോഫിയ: ഇന്ത്യൻ യാത്രക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയർ ഫ്രാൻസ് വിമാനം യാത്രാ മധ്യേ അടിയന്തരമായി ഇറക്കിയതായി ബൾഗേറിയൻ അധികൃതർ. പാരീസിൽ നിന്ന് ന്യൂഡൽഹിയിലേക്ക് തിരിച്ച വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്നത്.
വിമാനം പറന്നുയർന്നതോടെ യാത്രക്കാരൻ മറ്റ് യാത്രക്കാരോട് തർക്കിക്കുകയും ഫ്ലൈറ്റ് അറ്റൻഡന്‍റിനെ കൈയേറ്റം െചയ്യുകയും കോക്പിറ്റ് വാതിലിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തതായി ബൾഗേറിയൻ അധികൃതർ വ്യക്തമാക്കി.
അതിക്രമം അതിരു കടന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. യാത്രക്കാരന്‍റ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇയാളെ വിമാനത്തിൽനിന്ന് പുറത്താക്കുകയും യാത്ര തുടരുകയും ചെയ്തു.
വിമാനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിധം പെരുമാറിയതിന് യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
യാത്രക്കാരന്‍റെ അതിക്രമവും അതിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പെരുമാറ്റ ദൂഷ്യത്തിന് യുക്തിസഹമായ വിശദീകരണമില്ലെന്നും ഫ്രാൻസ് ദേശീയ അേന്വഷണ ഏജൻസി ഉദ്യോഗസ്ഥൻ ഇവൈലോ ആൻജലോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.